കൊറോണ വ്യാപനം ; ഐസിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു

APRIL 17, 2021, 7:36 AM

രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഐസിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു. പത്താം ക്ലാസ് (ഐസിഎസ്ഇ) പ്ലസ് ടു(ഐഎസ്‌സി) എന്നീ ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിവെച്ചത്. ഐസിഎസ്ഇ പരീക്ഷകളുടെ ചുമതലയുള്ള കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കേറ്റ് എക്‌സാമിനേഷൻ (സിഐഎസ്‌സിഇ) ആണ് ഇക്കാര്യം അറിയിച്ചത്.

 

പരീക്ഷ നടത്തുന്ന തീയതി ജൂണ് ആദ്യവാരം പ്രഖ്യാപിക്കുമെന്നും സിഐഎസ്‌സിഇ വ്യക്തമാക്കി. കൊറോണ വ്യാപനം വിശകലനം ചെയ്ത ശേഷമാകും തീരുമാനമെടുക്കുക. മേയ് നാല് മുതൽ ജൂൺ ഏഴ് വരെയായിരുന്നു ഐസിഎസ്ഇ പരീക്ഷകൾ തീരുമാനിച്ചിരുന്നത്. ഏപ്രിൽ എട്ട് മുതൽ ജൂൺ 18 വരെയായിരുന്നു ഐഎസ്‌സി പരീക്ഷകൾ.

vachakam
vachakam
vachakam

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ സിബിഎസ്ഇ പരീക്ഷകളും മാറ്റിവെച്ചിരുന്നു. പ്ലസ് ടു പരീക്ഷ മാറ്റിവെയ്ക്കുകയും പത്താം ക്ലാസിലെ പരീക്ഷകൾ റദ്ദാക്കുകയുമാണ് ചെയ്തത്.

 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam