മങ്കിപോക്‌സ് കൂടുതല്‍ ഭീഷണി കുട്ടികള്‍ക്ക്; നിര്‍ദേശങ്ങള്‍ പുറത്തുവിട്ട് ഐ.സി.എം.ആര്‍

MAY 28, 2022, 3:58 PM

ന്യൂഡൽഹി: ആഗോള കുരങ്ങുപനി ഭീഷണിയെക്കുറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നിർദേശം നൽകി.

കുട്ടികളുടെ കാര്യത്തില്‍ മങ്കിപോക്‌സ് വൈറസ് പകരാന്‍ സാധ്യത കൂടുതലാണെന്നും ഇത് കൂടുതല്‍ ഭീഷണിയാണെന്നുമാണ് ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഐ.സി.എം.ആര്‍ സയന്റിസ്റ്റായ ഡോ. അനുപമ മുഖര്‍ജി എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിൽ കുരങ്ങുപനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസിനെതിരെ പോരാടാൻ ഇന്ത്യ സജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു.കുരങ്ങുപനി ബാധിച്ചവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണമെന്നും അവർ നിർദേശിച്ചു.

vachakam
vachakam
vachakam

അതേസമയം, 20 രാജ്യങ്ങളിലായി 200-ലധികം കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, സ്‌പെയ്ന്‍, പോര്‍ചുഗല്‍, ജര്‍മനി, ഇറ്റലി, ബെല്‍ജിയം എന്നിവിടങ്ങളിലും യു.എസ്, കാനഡ, ഓസ്‌ട്രേലിയ, യു.എ.ഇ എന്നീ രാജ്യങ്ങളിലുമടക്കമാണ് നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്.

കുരങ്ങന്മാരില്‍ ആദ്യം കണ്ടെത്തിയ മങ്കിപോക്‌സ് പിന്നീട് വൈറസ് കാരിയറുമായി അടുത്തിടപെഴകുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പടരുക. സാധാരണയായി ആഫ്രിക്കക്ക് പുറത്ത് അപൂര്‍വമായി മാത്രമാണ് മങ്കിപോക്സ് പടരാറുള്ളത്.

കടുത്ത പനിയും ദേഹത്ത് തിണര്‍ത്ത് പൊന്തുന്നതുമാണ് മങ്കിപോക്സിന്റെ സാധാരണ ലക്ഷണങ്ങള്‍. കൃത്യമായ ചികിത്സയില്ലാത്ത ഈ രോഗം സാധാരണയായി രണ്ട് മുതല്‍ നാല് ആഴ്ചകള്‍ക്ക് ശേഷം ഭേദമാകാറുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam