ബോട്ടിനെ ചുറ്റിപ്പറ്റി കൂറ്റന്‍ തിമിംഗലങ്ങള്‍; തൊടാന്‍ ആഞ്ഞ് സഞ്ചാരികള്‍; അമ്പരപ്പിക്കുന്ന വീഡിയോ

DECEMBER 6, 2022, 2:19 PM

സാമൂഹക മാധ്യമങ്ങളിലൂടെ അത്ഭുതപ്പെടുത്തുന്ന നിരവധി വീഡിയോകളാണ് ദിവസവും നമ്മുടെ കണ്‍മുന്നില്‍ എത്തുന്നത്. സമുദ്രത്തിലെ അത്തരമൊരു അമ്പരപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മെക്‌സിക്കോയിലെ ബാജാ കലിഫോര്‍ണിയയില്‍ ബോട്ട് യാത്രയ്ക്കിറങ്ങിയ ഒരു കൂട്ടം സഞ്ചാരികള്‍ക്ക് സമുദ്രം കാത്തു വച്ചത് അവരുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ സാമൂഹക മാധ്യമങ്ങളില്‍ നിറയുന്നത്.

കൂറ്റന്‍ തിമിംഗലങ്ങള്‍ ഇവരുടെ ബോട്ടിന് അരികിലേക്ക് എത്തിയതാണ് ശ്രദ്ധേയമായത്. ഗ്രേ വിഭാഗത്തില്‍പ്പെട്ട തിമിംഗലക്കൂട്ടമാണ് ബോട്ടിനരികിലെത്തിയത്. അത്യപൂര്‍വ കാഴ്ച നേരില്‍ കണ്ടപ്പോള്‍ ബോട്ടിലിരുന്ന പലരും അതിനെ കൈനീട്ടി തൊടാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.


ബ്യൂട്ടിഫുള്‍ എര്‍ത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഭീമാകാരന്മാരായ തിമിംഗലങ്ങള്‍ ബോട്ടിനടിയില്‍ കൂടി നീന്തി നീങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. തുറന്ന ബോട്ടില്‍ നിന്നു ഈ കാഴ്ചകള്‍ കണ്ട് ആസ്വദിക്കുകയാണ് യാത്രക്കാര്‍.

ഡിസംബര്‍ മാസം മുതല്‍ ഏപ്രില്‍ വരെ ആര്‍ട്ടിക്കില്‍ നിന്നും ബാജാ കലിഫോര്‍ണിയയിലേക്ക് തിമിംഗലങ്ങള്‍ പ്രജനനത്തിനായി എത്താറുണ്ട്. ഇവിടെയെത്തുമ്പോള്‍ മാത്രമാണ് ഇവ മനുഷ്യനുമായി അടുത്തിടപഴകുന്നത്. ഈ സമയത്ത് അവ ബോട്ടുകള്‍ക്ക് തൊട്ടരികിലേക്ക് മടികൂടാതെ എത്തുകയും ബോട്ടില്‍ ശരീരം ഉരസുകയും ജലോപരിതലത്തിലേക്ക് ഉയര്‍ന്നു വരികയുമെല്ലാം  ചെയ്യും. ഇതേ രീതിയില്‍ ബോട്ടിനരികിലേക്കെത്തിയതാണ് ഈ തിമിംഗലങ്ങളും.

vachakam
vachakam
vachakam

ദൃശ്യം സമൂഹമാധ്യമങ്ങളിലെത്തിയതോടെ വ്യത്യസ്ത രീതിയിലാണ് ആളുകള്‍ പ്രതികരണങ്ങള്‍ അറിയിക്കുന്നത്. അതിമനോഹരമായ കാഴ്ചയാണെന്നും ബോട്ട് യാത്രക്കാര്‍ക്ക് ഏറെ ഭാഗ്യമുണ്ടെന്നും ഒരു കൂട്ടര്‍ പ്രതികരിക്കുന്നു. ചിലര്‍ ഭയത്തോടെയാണ് ഇത് കാണുന്നത്. മനുഷ്യരുടെ സാമീപ്യം മനസിലാക്കിയിട്ടും അവ ആക്രമിക്കാന്‍ മുതിരാതെ ശാന്തരായി നീങ്ങിയതില്‍ അദ്ഭുതപ്പെടുന്നവരുമുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam