എന്തൊരു ചങ്കൂറ്റം! ഞങ്ങൾ ഒരു ഒഴിവുകഴിവും കേൾക്കില്ല; മുന്നറിയിപ്പ് നൽകി  മമത ബാനർജി

MARCH 30, 2023, 9:21 PM

പശ്ചിമ ബംഗാളിലെ ഹൗറയിൽ വ്യാഴാഴ്‌ച രാമനവമി റാലികൾ അക്രമാസക്തമായതിനെ തുടർന്ന് കലാപത്തിലും ഗൂഢാലോചനയിലും പങ്കെടുത്തവർക്ക് എതിരെ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുന്നറിയിപ്പ് നൽകി.

"കലാപത്തിലോ ആക്രമണത്തിലോ പങ്കെടുത്തെങ്കിൽ ഞങ്ങൾ ഒരു ഒഴിവുകഴിവും കേൾക്കില്ല. പ്രദേശത്തേക്ക് അവരെ പ്രവേശിക്കാൻ അനുവദിച്ചവർക്കും കലാപത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം നൽകിയവർക്കെതിരെയും നടപടിയെടുക്കാൻ ഞാൻ പോലീസിനോട് ആവശ്യപ്പെടും." മമത പറഞ്ഞു.

"നിങ്ങളുടെ ഘോഷയാത്രകൾക്ക് വാളെടുക്കാൻ ആരാണ് നിങ്ങൾക്ക് അധികാരവും അനുവാദവും നൽകിയത്? ഹൗറയിൽ അവർ റാലിയിൽ ബുൾഡോസർ ഉപയോഗിച്ചതായി ഞാൻ കേട്ടു. എന്തൊരു ചങ്കൂറ്റം! എന്തുകൊണ്ടാണ് നിങ്ങൾ റൂട്ട് മാറ്റിയത്? ഒരു സമൂഹത്തെ ബോധപൂർവം ദ്രോഹിക്കാനോ? ജനകീയ കോടതിയിൽ ഇതൊന്നും നിലനിൽക്കില്ല. ഒരു തെറ്റും ഗൂഢാലോചനയും നിലനിൽക്കില്ല" അവർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ വ്യാഴാഴ്‌ച നടന്ന രാമനവമി റാലിയിൽ സ്വാമി വിവേകാനന്ദ സേവാ സംഘത്തിലെ യുവാക്കൾ വാളുകളും ഹോക്കി സ്‌റ്റിക്കുകളും പുറത്തെടുത്ത് വീശിയിരുന്നു. ഹൗറയിലെ സങ്ക്രെ ജില്ലയിൽ രാമനവമി ഘോഷയാത്രയ്ക്കിടെ നിരവധി ആളുകളാണ് ആയുധങ്ങളുമായി റാലി നടത്തിയത്. അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ജനങ്ങൾ പോലീസുമായി ഏറ്റുമുട്ടുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്‌തു.

സമാനമായ സംഭവത്തിൽ ഷിബ്പൂരിലും രാമനവമി ഘോഷയാത്രയ്ക്കിടെ വാഹനങ്ങൾ കത്തിച്ചിരുന്നു. മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിലൂടെ ഘോഷയാത്ര നടത്തുന്നതിൽ വലതുപക്ഷ സംഘടനകൾക്ക് മുന്നറിയിപ്പ് നൽകിയതായി മമത ബാനർജി പറഞ്ഞു. "രാമനവമി റാലി നടത്തിയാൽ അക്രമം ഉണ്ടാകാമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. മുസ്ലീങ്ങൾ റംസാൻ ആചരിക്കുന്ന സമയമാണിത്, ഒരു തെറ്റിലും ഏർപ്പെടാൻ കഴിയില്ല. ഹൗറയിൽ കലാപം ഉണ്ടായതായി കേട്ടു" 'ദംഗ (കലാപം)' എന്ന വാക്ക് പലതവണ തന്റെ പ്രസംഗത്തിൽ ഉപയോഗിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

"ഒരു റാലി നടത്തുന്നതിൽ നിന്ന് നിങ്ങളെ ആരും തടഞ്ഞില്ല. അവർ ഹൗറയിൽ എന്തോ ചെയ്‌തിട്ടുണ്ടെന്ന് കേട്ടു. ഞാൻ അവർക്ക് ഉചിതമായ മറുപടി നൽകും. മനപൂർവം അവർ ഒരു സമുദായത്തെ ഇല്ലാതാക്കുകയാണ്. എല്ലാവരും കണ്ണ് തുറന്ന് നിൽക്കുക. തെറ്റ് ചെയ്‌തില്ലെങ്കിൽ ആരെയും അറസ്‌റ്റ് ചെയ്യില്ല. ബുൾഡോസറുകൾ അനുവദിക്കില്ല. ഇന്ന് കലാപം നടത്തുന്നവർ ആരായാലും ശ്രദ്ധിച്ചു കേൾക്കുക. കുറ്റം ചെയ്‌തവരെ ഞാൻ വെറുതെ വിടില്ല. ഹൗറ, പാർക്ക് സർക്കസ്, ഇസ്ലാംപൂർ എന്നിവയാണ് അവരുടെ ലക്ഷ്യം" അവർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam