കൊൽക്കത്ത: ബംഗ്ലാദേശ് പൗരന്മാരെ ചികിത്സിക്കില്ലെന്ന് വ്യക്തമാക്കി കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രി സർക്കുലർ ഇറക്കി.
അതിർത്തിക്കപ്പുറത്ത് നിന്ന് വരുന്ന ബംഗ്ലാദേശി പൗരന്മാർക്ക് ചികിത്സ നൽകരുതെന്ന് ജെ.എൻ.റായ് ആശുപത്രി അധികൃതർ ജീവനക്കാർക്ക് നിർദ്ദേശം നൽകി.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നും അവർ ഇന്ത്യൻ പതാകയെ അപമാനിച്ചുവെന്നും പ്രതിഷേധ സൂചകമായാണ് ഇത്തരമൊരു സർക്കുലർ ഇറക്കിയതെന്നും ആശുപത്രി അധികൃതർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബംഗ്ലാദേശിലെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളാണ് ഇന്ത്യന്‍ പതാകയെ അവഹേളിച്ചത്. ബംഗ്ലാദേശ് യൂണിവേഴ്‌സിറ്റി ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജി, ധാക്ക യൂണിവേഴ്‌സിറ്റി, നൊഖാലി സയന്‍സ് ആന്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലെ വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ പതാകയില്‍ ചവിട്ടി നടക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് പുറത്തുവന്നത്.
'ത്രിവര്‍ണ പതാകയെ അപമാനിക്കുന്നവരെ ചികിത്സിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. ഇന്ത്യ മുന്നില്‍ നിന്നാണ് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. എന്നാല്‍ ഇന്ന് ഇന്ത്യാ വിരുദ്ധമായ നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. മറ്റ് ആശുപത്രികളും സമാനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' ജെ എന്‍ റായ് ആശുപത്രി ഡയറക്ടര്‍ സുബ്രാന്‍ഷു ബക്ത വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്