നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ജെ.സി.ബി നാരായണ സ്വാമിക്ക് ബെംഗളൂരു ജയിലിൽ സുഖവാസം. ടി.വിയും സോഫയും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഇയാളുടെ സെല്ലിൽ ഒരുക്കിയിട്ടുള്ളത്. സെല്ലിലെ സുഖവാസത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ജയിൽ അധികൃതർക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
ഇയാൾക്ക് പ്രത്യേക ഭക്ഷണവും ജയിൽ അധികൃതർ വിതരണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജയിലിലെ പൊലീസുകാർക്ക് പണം നൽകിയാണ് സെല്ലിനുള്ളിൽ ഈ സൗകര്യങ്ങളെല്ലാം തരപ്പെടുത്തിയതെന്നാണ് ആക്ഷേപം.
വീഡിയോ വൈറലായതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരക ജ്ഞാനേന്ദ്ര പറഞ്ഞു. നേരത്തെ വി.കെ ശശികലക്കും ഇതേ ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്ന വീഡിയോ പുറത്തുവന്നത് വിവാദമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്