മണ്ണെണ്ണയുടെ വില ലിറ്ററൊന്നിന് 102 രൂപയായി വര്‍ദ്ധിപ്പിച്ച് കേന്ദ്രസർക്കാർ

JULY 2, 2022, 8:42 PM

മണ്ണെണ്ണയുടെ വില ലിറ്ററൊന്നിന് 102 രൂപയായി വര്‍ദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് 14 രൂപയാണ് വർദ്ധിപ്പിച്ചത്. മേയ് മാസത്തിൽ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. അത് ജൂണിൽ 4 രൂപ വര്‍ദ്ധിച്ച് 88 രൂപയായി. ജൂലായ് ഒന്നു മുതല്‍ ലിറ്ററൊന്നിന് 14 രൂപ വര്‍ദ്ധിച്ച് 102 രൂപയായി. 

മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്സ് കമ്മിഷന്‍, സി.ജി.എസ്.ടി., എസ്.ജി.എസ്.ടി എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍കടകളില്‍ നിന്ന് ഇപ്പോൾ മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

ജൂണ്‍ മാസം കേന്ദ്ര സര്‍ക്കാര്‍ 4 രൂപ വര്‍ദ്ധിപ്പിച്ച് 88 രൂപയാക്കിയെങ്കിലും കേരളത്തിൽ വില വര്‍ദ്ധിപ്പിച്ചിരുന്നില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷൻകടകളിലൂടെ സബ്സിഡി മണ്ണെണ്ണ വിതരണം ചെയ്തുവരുന്നത്. സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് തന്നെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനാവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ വകുപ്പ് കമ്മിഷണര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. നിലവിലെ പ്രതിസന്ധി കാലഘട്ടത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് അധികഭാരം ഒഴിവാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam