മോർബി പാലം ദുരന്തം;  നഷ്ടപരിഹാരം കുറഞ്ഞു, ഗുജറാത്ത് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

NOVEMBER 24, 2022, 5:02 PM

ഗാന്ധിനഗര്‍: മോര്‍ബി പാലം ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം കുറഞ്ഞുപോയെന്ന് ഗുജറാത്ത് ഹൈക്കോടതി. വിഷയത്തില്‍ സത്യവാങ്മൂലം നല്‍കാനും ഗുജറാത്ത് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഉചിതമായ നഷ്ടപരിഹാരം നല്‍കേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. പരിക്കേറ്റവര്‍ക്ക് നല്‍കിയ നഷ്ടപരിഹാരവും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ദുരന്തബാധിതര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

അപകടത്തെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് പ്രതിമാസം 3,000 രൂപ നല്‍കിയാല്‍ മതിയാകില്ലെന്നും യൂണിഫോമിന്റെയും പുസ്തകത്തിന്റെയും വില പോലും ഈ തുക കൊണ്ട് വഹിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. നഷ്ടപരിഹാര തുക ഇരട്ടിയാക്കുകയോ അല്ലെങ്കില്‍ 10 ലക്ഷമായി ഉയര്‍ത്തുകയോ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഒക്ടോബര്‍ 30നാണ് മോര്‍ബിയില്‍ തൂക്കു പാലം തകര്‍ന്ന് 140 പേര്‍ മരണപ്പെട്ടത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഒക്ടോബര്‍ 26ന് തുറന്ന് കൊടുത്ത പാലമാണ് തകര്‍ന്നത്. അപകട സമയത്ത് 500ഓളം പേര്‍ പാലത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam