എച്ച്ഡി കുമാരസ്വാമിയ്ക്ക് കൊവിഡ് 

APRIL 17, 2021, 4:22 PM

ബംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി  എച്ച്ഡി കുമാരസ്വാമിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിൽ കൊവിഡിന്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു.ഇതേ തുടർന്നാണ് അദ്ദേഹം കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്.

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്  അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. രോഗവിവരം കുമാരസ്വാമി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.അതിനാൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ നീരിക്ഷണത്തിൽ പോകുകയും, പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്യണമെന്ണ് അദ്ദേഹം അഭ്യർത്ഥിച്ചു. 

vachakam
vachakam
vachakam

English summary: HD Kumaraswamy tested positive for corona virus

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam