ഡല്‍ഹി:രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അരക്ഷിതാവസ്ഥ മുറുകുമ്പോള്‍ കൂടുതല്‍ പ്രതികരണവുമായി മുതിര്ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്ജിനര്‍ സിംഗ് രണ്‍ധാവ.
സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തെക്കുറിച്ച് സച്ചിന്‍ പൈലറ്റില്‍ നിന്ന് ഒരു അന്ത്യശാസനവും ലഭിച്ചിട്ടില്ലെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് ഇന്‍ചാര്‍ജ് കൂടിയായ രണ്‍ധാവ പറഞ്ഞു. വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ പൈലറ്റ് പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
''ഇതുവരെ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിന് അന്ത്യശാസനം നല്‍കിയിട്ടില്ല. അന്ത്യശാസനം നല്‍കിയവര്‍ക്കേ അതിന് ഉത്തരം നല്‍കാന്‍ കഴിയൂ. എനിക്ക് അന്ത്യശാസനം ലഭിച്ചിട്ടില്ല, പൈലറ്റ് ഹൈക്കമാന്‍ഡിന് അന്ത്യശാസനം നല്‍കിയിരുന്നെങ്കില്‍ ഞാന്‍ ഉടന്‍ ഉത്തരം നല്‍കുമെന്നും' രണ്‍ധാവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഈ മാസം അവസാനത്തോടെ താന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിച്ച മൂന്ന് ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് മെയ് 15 ന് നടന്ന യോഗത്തില്‍ പൈലറ്റ് പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്