പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെയെ ഗുജറാത് പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. തൂക്കുപാലം തകര്‍ന്ന മോര്ബിയിലേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്തെന്നാണ് ആരോപണം.
രാജസ്താനിലെ ജയ്പൂരില്‍ നിന്നാണ് അഹ്മദാബാദ് സൈബര്‍ ക്രൈം സെലിലെ ഉദ്യോഗസ്ഥര്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഗോഖലെയെ കസ്റ്റഡിയിലെടുത്തത്.
പ്രധാനമന്ത്രിയുടെ മോര്‍ബി സന്ദര്‍ശനത്തെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ ഗോഖലെയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡ്-19 പരിശോധനയ്ക്ക് ശേഷം ഔപചാരിക അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് വിവരം. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 465, 469, 471, 501 എന്നിവ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒക്ടോബറില്‍ മോര്‍ബിയില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ മണിക്കൂറുകള്‍ മാത്രം നീണ്ട മോര്‍ബി സന്ദര്‍ശനത്തിന് 30 കോടി രൂപ ചിലവായെന്നുള്ള പ്രാദേശിക പത്രവാര്‍ത്തയുടെ ഫോട്ടോ ഉള്‍പെടെയായിരുന്നു ഗോഖലെയുടെ ട്വീറ്റ്. വിവരാവകാശ അപേക്ഷയിലൂടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ചിലവിന്റെ കണക്ക് ലഭിച്ചതെന്നും മാധ്യമവാര്‍ത്തയില്‍ പറഞ്ഞിരുന്നു.
എന്നാൽ പൊലീസ് പത്രവുമായി ബന്ധപ്പെട്ടപ്പോള്‍, ഇങ്ങനെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഇത് തികച്ചും വ്യാജമാണെന്നും ആധികാരികമെന്ന് തോന്നാന്‍ ആരോ സൃഷ്ടിച്ചതാണെന്നും മാനേജ്മെന്റ് അറിയിച്ചു. ഇതിനെ തുടർന്നാണ് ഗോഖലെയെ കസ്റ്റഡിയിലെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്