ഒറ്റത്തൂണില്‍ ഇരട്ട മേല്‍പാത; വാര്‍ധാ മെട്രോ പാതയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്

DECEMBER 6, 2022, 11:22 AM

മുംബൈ: ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടി 3140 മീറ്റര്‍ നീളമുള്ള നാഗ്പൂരിലെ വാര്‍ധാ മെട്രോ പാത. മൂന്ന് പാതകളാണ് ഒന്നിന് മുകളില്‍ ഒന്നായി ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.

ഏറ്റവും താഴെ പഴയ വാര്‍ധാ ദേശീയ പാത. അതിന് മുകളില്‍ സമാന്തരമായി മേല്‍പാത. അതിനും മുകളിലായി മെട്രോ പാതയും ക്രമീകരിച്ചിരിക്കുന്നു. രണ്ട് മേല്‍പ്പാതകളും ഒരു തൂണിലാണ് നില്‍ക്കുന്നതെന്നതാണ് പ്രത്യേകത. ഈ പ്രത്യേകത തന്നെയാണ് ലോക റെക്കോര്‍ഡിലേക്കെത്തിച്ചതും.

ഒറ്റത്തൂണില്‍ 3.14 കിലോമീറ്ററിലാണ് ഇരട്ട മേല്‍പാത നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും നീളംകൂടിയ ഇരട്ടമേല്‍പ്പാലങ്ങള്‍ ഒറ്റത്തൂണില്‍ നിര്‍മിച്ചതിനാണ് ദേശീയപാതാ അതോറിറ്റിക്കും മഹാരാഷ്ട്രാ മെട്രോ റെയില്‍കോര്‍പ്പറേഷനും ഗിന്നസ് ലോകറെക്കോഡ് ലഭിച്ചത്.

vachakam
vachakam
vachakam

ഇരട്ട മേല്‍പാതയ്ക്ക് ലഭിച്ച നേട്ടത്തിനെ അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.ലോക റെക്കോര്‍ഡ് നേടുന്നതിന് മുമ്പ് ഏഷ്യാ ബുക്ക് റെക്കോര്‍ഡിലും ഇന്ത്യാ ബുക്ക് റെക്കോര്‍ഡിലും വാര്‍ധാ മെട്രോ പാത ഇടം നേടിയിരുന്നു എന്നും ഗഡ്കരി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam