ഗ്വാട്ടിമലയിൽ തദ്ദേശീയരായ 36 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച മുൻ പാരാമിലിട്ടറി സൈനികരായ അഞ്ചുപേർക്ക് 30 വർഷം തടവ്. വിധിച്ചു കോടതി. രാജ്യത്തെ ആഭ്യന്തര യുദ്ധകാലത്ത് നടന്ന കുറ്റത്തിന്റെ പേരിലാണ് ശിക്ഷ വിധിച്ചത്.
പീഡനത്തിനിരയായ സ്ത്രീകളുടെ മൊഴി കണക്കിലെടുത്ത് ജഡ്ജി ഗെർവി സികലാണ് ഗ്വാട്ടിമലയുടെ സിവിൽ ഡിഫൻസ് പട്രോൾസിലെ അഞ്ചു മുൻ അംഗങ്ങൾക്ക് ശിക്ഷ വിധിച്ചത്. പ്രായം 60 കളിലെത്തിയവരാണ് ശിക്ഷക്ക് വിധേയരായിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
1960 മുതൽ 1996 വരെ ഗ്വാട്ടിമലയിൽ നടന്ന യുദ്ധത്തിൽ നിരവധി കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്. രണ്ടു ലക്ഷത്തോളം ആളുകൾ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാകുകയോ ചെയ്തതായി ആണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈയടുത്ത കാലത്താണ് 36 സ്ത്രീകൾ പീഡനം നടന്നതായി കുറ്റപ്പെടുത്തി രംഗത്ത് വന്നത്. കഴിഞ്ഞ ജനുവരി അഞ്ചിനാണ് ആദ്യമായി നൽകപ്പെട്ട പരാതിയിൽ വിചാരണ തുടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്