രാജ്യത്ത് ഫൈസർ വാക്സീൻ ഉടൻ വിപണിയിൽ എത്തിയേക്കും: വില ഇങ്ങനെ

JUNE 10, 2021, 7:54 PM

ന്യൂഡൽഹി: കോവിഡ് വാക്സീനു കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഫൈസർ ഉൾപ്പെടെയുള്ള വിദേശ കോവിഡ് വാക്സീൻ രാജ്യത്തേക്ക് എത്തിക്കാൻ കേന്ദ്രനീക്കം. ഇതിനോട് അനുബന്ധിച്ച് നിർമാതാക്കൾക്ക് നിയമപരമായ ബാധ്യതകളിൽനിന്നു സംരക്ഷണം നൽകുന്ന നടപടികളിലേക്ക് ഇന്ത്യ അടുക്കുന്നെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. അങ്ങനെയാണെങ്കിൽ  ഓഗസ്റ്റ് മാസത്തോടെ ഫൈസർ വാക്സീൻ വിപണിയിൽ എത്തിയേക്കുമെന്നാണു റിപ്പോർട്ട്.

വാക്സീൻ ഉപയോഗത്തെ തുടർന്നു ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നേരിടേണ്ടിവരുന്ന നിയമ നടപടികളിൽനിന്നു സംരക്ഷണം നൽകണമെന്നുമുള്ള വ്യവസ്ഥ അംഗീകരിക്കാത്ത ഒരു രാജ്യത്തിനും ഫൈസർ ഇതുവരെ വാക്സീൻ കച്ചവടം ചെയ്തിട്ടില്ല.

ഫൈസറിന്റെ അഭ്യർഥനയെത്തുടർന്നു വിദേശ വാക്സീനുകൾ പ്രാദേശികമായി പരീക്ഷിക്കണമെന്ന നിർദേശം സർക്കാർ നേരത്തേ പിൻവലിച്ചിരുന്നു. എന്നാൽ നിയമ സംരക്ഷണം സംബന്ധിച്ച് ഒരു വാക്സീൻ നിർമാതാക്കൾക്കും കേന്ദ്ര സർക്കാർ ഇതുവരെ ഉറപ്പും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ മനം മാറ്റത്തിനു തയാറായേക്കും എന്നാണു റിപ്പോർട്ട്. 

vachakam
vachakam
vachakam

വിദേശ നിർമിത വാക്സീൻ ആദ്യമായി സ്വീകരിക്കുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുമെന്നും കാര്യക്ഷമത ഉറപ്പുവരുത്തിയതിനു ശേഷം എല്ലാവർക്കും ലഭ്യമാക്കുമെന്നും സർക്കാർ വ‍‍‍ൃത്തങ്ങൾ പറഞ്ഞു. ഒരു ഡോസ് ഫൈസറിന് ഏകദേശം 730 രൂപയായിരിക്കും ഇന്ത്യയിലെ വിലയെന്നാണു റിപ്പോർട്ട്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam