ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് എല്‍പിജി സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാം

JUNE 10, 2021, 8:00 PM

ന്യൂഡൽഹി: എൽപിജി സിലിണ്ടർ ഉപഭോക്താക്കൾക്ക് ആശ്വാസ പദ്ധതിയുമായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. ഉപയോക്താക്കൾക്ക് എൽപിജി സിലിണ്ടറുകൾ ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് റീഫിൽ ചെയ്യാനുള്ള സൗകര്യമാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഒരുക്കുന്നത്. 

തിരഞ്ഞെടുത്ത അഞ്ച് നഗരങ്ങളിൽ ആദ്യഘട്ടത്തിൽ ഈ സൗകര്യം ഒരുക്കുമെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. ചണ്ഡിഗഡ്, കോയമ്പത്തൂർ, ഗുരുഗ്രാം, പുണെ, റാഞ്ചി എന്നീ നഗരങ്ങളിൽ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

പദ്ധതി പ്രകാരം ഉപയോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള വിതരണക്കാരിൽനിന്ന് സിലിണ്ടറുകൾ റീഫിൽ ചെയ്യാൻ സാധിക്കും.കണക്ഷൻ എടുത്ത ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരിൽ നിന്ന് ഉപയോക്താക്കൾക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാവുന്നതാണ്. 

vachakam
vachakam
vachakam

നിലവിൽ തിരഞ്ഞെടുത്ത ഡീലർഷിപ്പിൽ നിന്ന് മാത്രമാണ് എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കുക. ഇത് സിലിണ്ടറുകളുടെ ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർ അടക്കമുള്ളവർക്ക് സിലിണ്ടറുകൾ വീണ്ടും നിറയ്ക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത് പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam