തമിഴ്‌നാട്ടിൽ സ്വർണ പണയ വായ്പകൾ എഴുതിത്തള്ളി

FEBRUARY 27, 2021, 11:07 AM

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പു സ്വർണ പണയ വായ്പകൾ എഴുതിത്തള്ളി തമിഴ്‌നാട് സർക്കാർ. കൊവിഡ് ദുരിതാശ്വാസ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ കുറഞ്ഞ പലിശനിരക്കിൽ സ്വർണ പണയ വായ്പാ പദ്ധതി പ്രഖ്യാപിച്ചത്. 25,000 മുതൽ ഒരു ലക്ഷം രൂപ വരെ ഇത്തരത്തിൽ വായ്പ നൽകിയിരുന്നു. കർഷകർ ഉൾപ്പെടെയുള്ളവർ പദ്ധതിയുടെ ഉപഭോക്താക്കളായിരുന്നു. 

ഈ വായ്പകൾ എഴുതിത്തള്ളുമെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി അറിയിച്ചത്. കൊവിഡിന്റെ ആഘാതത്തിൽനിന്ന് സമ്പദ്‌വ്യവസ്ഥ ഇനിയും മുക്തമായിട്ടില്ലെങ്കിലും ലോക്ക്ഡൗൺ സമയത്ത് പണയംവച്ച സ്വർണം വീണ്ടെടുക്കാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ, ഈ പ്രഖ്യാപനം സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച, തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ടുമുമ്പായിരുന്നു സർക്കാർ നടപടി.

16 ലക്ഷത്തിലധികം കർഷകരുടെ 12,000 കോടിയുടെ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാർഷിക സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കുന്നതാണ് തന്റെ ആദ്യ കടമയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam