കട്ടിലിനടിയില്‍ കഴുത്തില്‍ തുണിമുറുക്കിയ നിലയില്‍ അമ്മയുടെ മൃതദേഹം: ഞെട്ടി 15കാരി, നെറ്റിയില്‍ മുറിവ്

SEPTEMBER 18, 2023, 7:21 PM

ഡല്‍ഹി: കഴുത്തില്‍ തുണിചുറ്റിയ നിലയില്‍ അമ്മയുടെ മൃതദേഹം കണ്ടെത്തി 15കാരിയായ മകള്‍. ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ പക്കി ഖജൂരി ഖാസ് ഏരിയയിലെ വീട്ടിലാണ് സംഭവം. 35 കാരിയായ ദ്രൗപതിയാണ് കൊല്ലപ്പെട്ടത്. രാത്രി 8:08 ന് സംഭവമറിഞ്ഞ് ഡല്‍ഹി പോലീസ് കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തി.

ദ്രൗപതിയുടെ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.പൊലീസ് വാതില്‍ തുറന്ന് അകത്തുകയറിയപ്പോള്‍ മകളാണ് കട്ടിലിനടിയില്‍ കിടക്കുന്ന നിലയില്‍ അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. മുറിയില്‍ രക്തം പടര്‍ന്നിരുന്നു, ദ്രൗപതിയുടെ കഴുത്തില്‍ ഒരു സ്‌കാര്‍ഫ് മുറുകിയ നിലയിലായിരുന്നു. നെറ്റിയിലും മുറിവ് കണ്ടെത്തി.

 15 വയസ്സുള്ള മകളാണ് അമ്മയെ തിരിച്ചറിഞ്ഞത്. കുട്ടിയുടെ രണ്ടാനച്ഛന്‍ സുനിലിനെ സെപ്റ്റംബര്‍ 16 മുതല്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. കാണാതാകുന്നതിന് മുമ്പ് സുനില്‍ വാതില്‍ പൂട്ടിപോയെന്നാണ് നിഗമനം.

vachakam
vachakam
vachakam

സുനിലും ദ്രൗപതിയും തമ്മില്‍ വഴക്കിട്ടിരുന്നതായി പ്രാദേശിക അന്വേഷണത്തില്‍ വ്യക്തമായി. അടുത്തിടെ ദ്രൗപതിക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സുനിലിന് സംശയം തോന്നിയിരുന്നു. യുവതി മുമ്പ് ജ്യോതിഷ് യാദവ് എന്ന യുവാവിനെ വിവാഹം കഴിച്ചിരുന്നു,

അവര്‍ക്ക് നാല് കുട്ടികളുണ്ട്. ഇവരില്‍ മൂന്ന് കുട്ടികള്‍ നിലവില്‍ ബിഹാറിലെ മധേപുരയില്‍ ജ്യോതിഷിനൊപ്പവും ഒരു മകള്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി അമ്മക്കും സുനിലിനും ഒപ്പവുമാണ് താമസിക്കുന്നത്. ഒളിവില്‍ പോയ സുനിലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് . 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam