മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ഗംഭീർ അറിയിച്ചത്.
താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും ഗംഭീർ അഭ്യർഥിച്ചു. 2018 ൽ ഐപിഎൽ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററായി ഐപിഎല്ലിന്റെ ഭാഗമായിരുന്നു ഗംഭീർ.
ഐപിഎൽ 15-ാം സീസണിൽ പുതുതായി ഉൾപ്പെടുത്തിയ രണ്ട് ടീമുകളിലൊന്നായ ആർപി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായി നിയമിക്കപ്പെട്ടതിന്പിന്നാലെയാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്