ഡല്‍ഹി: ശൈത്യ തരംഗം മൂലമാണ് ഇന്ധനവില രാജ്യത്ത് ഈ വിധം ഉയര്‍ന്നതെന്ന പ്രസ്താവനയുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്.
തണുപ്പ് കുറയുന്നതോടെ ഇന്ധന, എല്‍പിജി വില താനെ കുറയുമെന്നും മന്ത്രി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാമെന്നും വിഡ്ഡിത്തമാണെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ മന്ത്രിയ്ക്കെതിരെ നിരവധി ട്രോളുകള്‍ നിറയുകയാണ്.
തണുപ്പുകൂടുന്നതിനാല് എല്‍പിജി സിലണ്ടറുകള്‍ കൂടുതല്‍ ആവശ്യമായി വരുമെന്നും ഡിമാന്റ് ഉയരുന്നതുകൊണ്ടാണ് തണുപ്പ് കാലത്ത് വില ഉയരുന്നതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
വാരണാസി എയര്‍പോര്‍ട്ടില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു ഇന്ധനവില വര്‍ധനവിനെക്കുറിച്ചുള്ള മന്ത്രിയുടെ വിവാദ പ്രസ്താവന. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചുള്ള ഭാരത് ബന്ദിനെക്കുറിച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1