വീടുകളില്‍ സൗജന്യമായി ഓക്‌സിജന്‍ എത്തിച്ചു നല്‍കും: 'ഓല'

MAY 11, 2021, 4:35 PM

ന്യുഡല്‍ഹി: കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് പിന്തുണയുമായി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഓല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ കോണ്‍സന്റ്രേറ്ററുകളും, മരുന്നുകളും സൗജന്യമായി എത്തിക്കുമെന്ന് ഓല പ്രഖ്യാപിച്ചു.

ആവശ്യക്കാര്‍ക്ക് ഓല ആപ് വഴി തന്നെ കോണ്‍സന്റ്രേറ്ററുകള്‍ ആവശ്യപ്പെടാവുന്നതാണ്. കമ്പനി അത് സൗജന്യമായി വീടുകളില്‍ എത്തിച്ചുതരും. പ്രതിസന്ധിഘട്ടങ്ങളില്‍ നമുക്ക് ഒന്നിച്ച് നിന്ന് പരസ്പരം കൈത്താങ്ങാകാം എന്നും ഓല സി.ഇ.ഒ ഭവിശ് അഗര്‍വാള്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിന്റെ ഭാഗമായി ഡൊണേഷന്‍ പ്ലാറ്റ്‌ഫോമായ 'ഗിവ് ഇന്ത്യ'യുമായി ചേര്‍ന്ന് ഓടു ഫോര്‍ ഇന്ത്യ പദ്ധതി ആരംഭിച്ചതായും, രാജ്യത്തെവിടേക്കും സൗജന്യമായി ഓക്‌സിജന്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു.

We must come together and help our communities during these unprecedented times. Today we’re announcing the O2forIndia initiative in partnership with @GiveIndia to provide free and easy access to oxygen concentrators to those in need. @foundation_ola #O2forIndia 1/2 pic.twitter.com/AnQnG4dgqg
— Bhavish Aggarwal (@bhash) May 10, 2021

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam