പത്മഭൂഷണ്‍ പുരസ്കാരം നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ

JANUARY 25, 2022, 10:55 PM

പത്മഭൂഷണ്‍ പുരസ്കാരം നിരസിച്ച് പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ. ഭട്ടാചാര്യ പുരസ്കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഭട്ടാചാര്യ ഇപ്പോൾ രോഗബാധിതനായി കിടപ്പിലാണ്. പുരസ്കാരം അദ്ദേഹം സ്വീകരിക്കില്ലെന്ന് രാജ്യസഭാ എംപിയും സി.പി.എം നേതാവുമായ ബികാസ് ഭട്ടാചാര്യ പറഞ്ഞു. ഇക്കാര്യം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സ്ഥിരീകരിച്ചു.

 "പത്മഭൂഷൺ പുരസ്‌കാരത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല. പുരസ്കാരത്തിന്‍റെ കാര്യം എന്നെ അറിയിച്ചിട്ടില്ല. എനിക്ക് പത്മഭൂഷൺ നൽകുകയാണെങ്കില്‍ അതു സ്വീകരിക്കാൻ ഞാൻ വിസമ്മതിക്കുന്നു"- എന്ന് ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞെന്നാണ് സീതാറാം യെച്ചൂരിയുടെ ട്വീറ്റ്.

മോദി സര്‍ക്കാരിനെ എന്നും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് നല്‍കിയ പുരസ്കാരം സി.പി.എം നേതാക്കളെ ആശ്ചര്യപ്പെടുത്തിയിരുന്നു. 2000ലാണ് ബുദ്ധദേബ് ഭട്ടാചാര്യ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായത്. 1977ൽ ഇൻഫർമേഷൻ ആന്റ്‌ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പ്‌ മന്ത്രിയായും 1987ൽ ഇൻഫർമേഷൻ ആന്റ്‌ കൾച്ചറൽ അഫിലേഷ്യന്‍സ് മന്ത്രിയായും 1996ൽ സംസ്ഥാന ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam