ന്യൂഡല്‍ഹി: തൈരിന്റെ പായ്ക്കറ്റില്‍ ദഹി എന്ന ഹിന്ദി വാക്ക് പ്രിന്റ് ചെയ്യണമെന്ന നിര്‍ദേശം ഫുഡ് സേഫ്റ്റി അതോറിറ്റി തിരുത്തി.
പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ദഹി എന്നതിനൊപ്പം തൈര് എന്നത് ഉള്‍പ്പടെപ്രദേശിക വകഭേദങ്ങള്‍ ഉപയോഗിക്കാമെന്ന് പുതുക്കിയ ഉത്തരവില്‍ പറയുന്നു.
ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (എഫ്‌എസ്‌എസ്‌എഐ) നിര്‍ദേശത്തിനെതിരെ നേരത്തെ തമിഴ്‌നാട് രംഗത്തുവന്നിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.
ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദേശം അംഗീകരിക്കില്ലെന്ന് തമിഴ്‌നാട്ടിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ ആവിന്‍ വ്യക്തമാക്കി. തൈര് എന്ന തമിഴ് വാക്കു തന്നെയായിരിക്കും പായ്ക്കറ്റില്‍ അച്ചടിക്കുകയെന്ന് ആവിന്‍ അറിയിച്ചു. ഇക്കാര്യം അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര നയത്തിന്റെ ഭാഗമാണ് അതോറിറ്റിയുടെ നിര്‍ദേശമാണ് ഡിഎംകെ കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന ഘടകവും സര്‍ക്കുലറിനെ എതിര്‍ത്തു. എന്നാല്‍ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ ഭാഗമാണ് സര്‍ക്കുലര്‍ എന്നാണ് ബിജെപി നിലപാട്.ദഹി നഹി പോഡ എന്ന ഹാഷ് ടാഗില്‍ ഒട്ടേറെ ട്വീറ്റുകള്‍ അതോറിറ്റി നിര്‍ദേശത്തിനെതിരെ വന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്