ഭോപ്പാല്‍: മധ്യപ്രദേശിലെ മണ്ഡല ജില്ലയില്‍ പാനീപുരി കഴിച്ച 97 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഈ കുട്ടികളെല്ലാം ഒരേ കടയില്‍ നിന്നാണ് പാനീപൂരി കഴിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് സിംഗാര്പൂരിലെ ഷോപ്പില്‍ നിന്നാണ് കുട്ടികള്‍ പാനീപുരി കഴിച്ചത്. പാനീപൂരി സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതായി അധികൃതര്‍ അറിയിച്ചു. പാനീപൂരിയില് നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്ന വാദം കടയുടമ നിഷേധിച്ചു.
ശനിയാഴ്ച 7.30യോടെയാണ് കുട്ടികള്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്. ഛര്‍ദിയും വയറുവേദനയുമാണ് ഇവരെ ആശുപത്രി പ്രവേശിപ്പിച്ചതെന്ന് ജില്ലാ ആശുപത്രിയിലെ സിവില്‍ സര്ജന് ഡോ. കെ ആര് ശാക്യ പിടിഐയോട് പറഞ്ഞു.
'ഭക്ഷ്യ വിഷബാധയേറ്റ് 97 കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്' ശാക്യ പറഞ്ഞു. കേന്ദ്രമന്ത്രി ഫഗ്ഗന്‍ സിംഗ് കുലസ്തെ ചികിത്സയിലുള്ള കുട്ടികളെ സന്ദര്‍ശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്