ലക്‌നൗ: ലക്നൗവിലെ ഹസ്രത്ഗഞ്ചിലുള്ള കാനറ ബാങ്കിന്റെ ശാഖയില്‍ തിങ്കളാഴ്ച വൈകുന്നേരം വന്‍ തീപിടിത്തമുണ്ടായി. അഗ്‌നിശമന സേന ഉടന്‍ സ്ഥലത്തെത്തിയതിനാല്‍ കെട്ടിടത്തിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
ഒരു വീഡിയോയില്‍, ബാങ്കിലെ ജീവനക്കാര്‍ ഓഫീസില്‍ നിന്ന് ജനലിലൂടെ ചാടി രക്ഷപ്പെടുന്നതും കെട്ടിടത്തിന്റെ ഷെയ്ഡിലൂടെ നടക്കുന്നതും കാണാം. ഇവരെ പിന്നീട് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തി.
തീ അണച്ചതായും എല്ലാവരെയും രക്ഷപ്പെടുത്തിയതായും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകാം ഒന്നാം നിലയില്‍ തീപിടിത്തത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
എയര്‍കണ്ടീഷണറിന് തീപിടിക്കുന്നത് കണ്ടതായി ജനല്‍ വഴി കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെട്ട ബാങ്ക് ജീവനക്കാരന്‍ പറഞ്ഞു. 'അകത്ത് 40 ഓളം പേര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ജനാലകള്‍ തകര്‍ത്ത് കെട്ടിടത്തിന്റെ ഷെയ്ഡിലൂടെ നടന്നു. ഞങ്ങളെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി,' ബാങ്ക് ജീവനക്കാരന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്