ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിനിടെ എടിഎമ്മിൽ നിന്ന് പണം എടുക്കാൻ ശ്രമിച്ച അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചതായി റിപ്പോർട്ട്. ഉത്തർ പ്രദേശ് സ്വദേശിയായ ചന്ദൻ എന്ന യുവാവാണ് മരിച്ചത്.
കനത്ത മഴയിൽ എടിഎമ്മിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതിയ ഇയാൾ തെന്നിവീണത് വൈദ്യുത കമ്പിയിലായതോടെയാണ് അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. എടിഎമ്മിന് സമീപത്തെ വെള്ളക്കെട്ടിൽ പൊന്തിക്കിടക്കുന്ന നിലയിലായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
വടക്കൻ ചെന്നൈയിലെ മുതിയാൽപേട്ടിലെ എടിഎമ്മിന് സമീപത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്