ബലാത്സംഗക്കേസില്‍ ഒറ്റദിവസം കൊണ്ട് വിചാരണ നടത്തി ശിക്ഷ ; ശ്രദ്ധേയമായി ബിഹാര്‍ കോടതി

NOVEMBER 29, 2021, 9:35 AM

പട്‌ന: എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിപ്രതിയെ ഒറ്റദിനം കൊണ്ട് വിചാരണ നടത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച് ബിഹാറിലെ കോടതി.

അരാരിയ ജില്ലയിലെ പോക്‌സോ കോടതിയാണ് രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വേഗമേറിയ വിചാരണയ്‌ക്ക് ശേഷം വിധി പറഞ്ഞത്.

സ്‌പെഷ്യൽ ജഡ്‌ജി ശശി കാന്ത് റായ് ആണ് കേസ് പരിഗണിച്ചത്. പ്രതി ഏഴരലക്ഷം രൂപ പിഴയൊടുക്കണം. ഇതില്‍ 7 ലക്ഷം രൂപ ഇരയുടെ പുനരധിവാസത്തിനായി നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

vachakam
vachakam
vachakam

രാജ്യത്തെ പോക്‌സോ കോടതികളുടെ ചരിത്രത്തിലെയും ഏറ്റവും വേഗമേറിയ വിചാരണയും വിധിപ്രസ്‌താവവുമാണ് നടന്നത്.

കഴിഞ്ഞ ജൂലൈ 22നാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. അരാരിയ വനിത പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് റീത്ത കുമാരിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam