കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രോ​ട് ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

JANUARY 28, 2021, 7:02 PM

ന്യൂ​ഡെൽ​ഹി: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രോ​ട് ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ. ഡെൽ​ഹി-​ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ഗാ​സി​പു​രി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രോ​ടാ​ണ് ഇ​വി​ടെ​നി​ന്നും ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഗാ​സി​യാ​ബാ​ദ് ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ​മ​ര​ക്കാ​ർ റോ​ഡു​ക​ളി​ൽ​നി​ന്നും മാ​റ​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

അതേസമയം അതിര്‍ത്തികളിലെ കര്‍ഷക സമര വേദികള്‍ക്ക് മുന്നില്‍ വന്‍ സേനാ വിന്യാസം ഏർപ്പെടുത്തി. ഹരിയാന അതിര്‍ത്തിയായ സിംഘുവിലും യുപി അതിര്‍ത്തിയായ ഗാസിപ്പൂരിലും വന്‍ സേനാ വിന്യാസമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സമരക്കാരെ ഒഴിപ്പിക്കല്‍ നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നെന്ന സൂചന നല്‍കും വിധമാണ് സേനാ വിന്യാസം.

സംഘര്‍ഷത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനായി ഡെല്‍ഹി പൊലീസ് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സേനാവിന്യാസം ഒരുക്കിയിരിക്കുന്നത്. സിംഘുവില്‍ റോഡിന്റെ ഒരുവശത്ത് നിന്ന് മറ്റൊരു വശത്തേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാനായി പൊലീസ് വലിയ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

vachakam
vachakam
vachakam

ഇ​വി​ടെ ജ​ല​പീ​ര​ങ്കി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പൊലീസിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് കര്‍ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്.സമരം തുടരുന്ന കര്‍ഷകരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഒരുവിഭാഗം ആളുകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ദേശീയപതാകകളുമായി എത്തിയ സംഘം, തങ്ങള്‍ പ്രദേശവാസികളാണ് എന്നാണ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഡെല്‍ഹി പൊലീസ് വന്‍ സേനാസന്നാഹങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam