ഫെെസാബാദ് റെയിന്‍വേ സ്റ്റേഷനും പേരുമാറ്റം; 'അയോദ്ധ്യാ കാണ്ഡ്'

OCTOBER 23, 2021, 8:33 PM

ദില്ലി: ഉത്തർപ്രദേശിലെ ഫൈസാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് അയോദ്ധ്യാ കാണ്ഡെന്ന് മാറ്റി ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാന പ്രകാരമാണ് പേരുമാറ്റമെന്ന് സിഎംഒയുടെ ഓഫീസ് ട്വീറ്റിലൂടെ അറിയിച്ചു. 

അടുത്തിടെ ഝാൻസി റാണി റെയിൽവേ സ്റ്റേഷന്റെ പേര് റാണി ലക്ഷ്മി ബായിയുടെ പേരിലാക്കി മാറ്റി യോഗി ആദിത്യനാഥ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ 2018-ൽ ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി ഉത്തർപ്രദേശ് സർക്കാർ പുനർനാമകരണം ചെയ്തിരുന്നു. 

ഒപ്പം അലഹബാദിന്റെ പേര് പ്രയാഗ് രാജെന്നും മുഗൾസറായ് റെയിൽവേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ എന്നുമാറ്റി മാറ്റിയിരുന്നു. 

vachakam
vachakam
vachakam

അന്ന് ഈ പേരുമാറ്റ നടപടികൾ വിവാദമാവുകയും ചരിത്രപരമായ വളച്ചൊടിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിനെതിരെ വിമർശനം ഉയരുകയും ചെയ്തിരുന്നു. 

എന്നാൽ ശരിയായ ചരിത്രത്തെ സ്ഥാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന വാദം നിരത്തിയാണ് പേരുമാറ്റങ്ങളെ ബിജെപി ന്യായീകരിച്ചത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam