ന്യൂഡെല്‍ഹി: ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും സ്വന്തം ദൈവത്തെ തിരഞ്ഞെടുക്കാന്‍ ഇവിടെ എല്ലാവര്ക്കും അവകാശമുണ്ടെന്നും സുപ്രീം കോടതി. ശ്രീ ശ്രീ താക്കൂര്‍ അനുകൂല്‍ ചന്ദ്ര എന്ന വ്യക്തിയെ പരമാത്മാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജി നല്കിയ ഉപേന്ദ്ര നാഥ് ദലായ്ക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
നാലാഴ്ചക്കകം പിഴത്തുക കെട്ടിവെക്കാന്‍ കോടതി ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു. ഇത്തരം പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ നല്‍കും മുന്‍പ് ആളുകള്‍ ഇനി നാലുവട്ടം ചിന്തിക്കുമെന്നും ജസ്റ്റിസുമാരായ എം ആര് ഷായും സി ടി രവികുമാറും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്