ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വോട്ടെണ്ണൽ നടക്കുന്ന മേയ് രണ്ടു വരെ തെരഞ്ഞെടുപ്പു കമ്മീഷനിൽ ഉണ്ടാവില്ല. ഏപ്രിൽ 13ന് അദ്ദേഹം കാലാവധി പൂർത്തിയാക്കി പിരിയും.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ എന്ന നിലയിൽ മിക്കവാറും തന്റെ അവസാന വാർത്താസമ്മേളനമാണ് നടത്തുന്നതെന്ന് മാധ്യമപ്രവർത്തകരെ അറിയിക്കാൻ അദ്ദേഹം മറന്നില്ല.
മറ്റു രണ്ട് കമീഷണർമാരുടെയും കൈപിടിച്ച് ഫോട്ടോക്ക് പോസ് ചെയ്തതടക്കം, വാർത്താസമ്മേളനം ഒന്നരമണിക്കൂർ നീണ്ടു.കോവിഡ്-19കാല വെല്ലുവിളികൾക്കിടയിൽ തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ കഴിയുമെന്ന് ബിഹാർ തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1