പൂനെ: ഏകനാഥ് ഷിൻഡെ നിസ്സഹകരണം തുടങ്ങിയതോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ വീണ്ടും പ്രതിസന്ധിയിൽ. മുഖ്യമന്ത്രിപദം വിട്ടു നല്‍കുന്നതിന് പകരമായി ആഭ്യന്തര വകുപ്പ് വേണമെന്ന് കടുംപിടുത്തം തുടരുകയാണ് ഷിന്‍ഡെ.
വോട്ടെണ്ണൽ കഴിഞ്ഞ് ആറാം ദിവസമായിട്ടും സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയിട്ടില്ല. ഫഡ്‌നാവിസിന് മുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന് ധാരണയായെങ്കിലും മന്ത്രിസഭയിലെ വകുപ്പുകളുടെ വിഭജനത്തെച്ചൊല്ലിയാണ് കടുത്ത തർക്കം.
ആഭ്യന്തര മന്ത്രാലയത്തെ ചൊല്ലി ബിജെപിയും ശിവസേനയും തമ്മിൽ കടുത്ത തർക്കം തുടരുകയാണ്. അജിത് പവാറും ധനമന്ത്രാലയത്തിൽ ഉറച്ചുനിൽക്കുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കാതെ ചർച്ച വേണ്ടെന്നാണ് ഷിൻഡെ പറയുന്നത്. ഇന്നലെ മുന്നണി യോഗം വിളിച്ചിരുന്നെങ്കിലും പങ്കെടുക്കാതെ സത്താറയിലേക്ക് പോയി.
ചര്‍ച്ചകളിലേക്ക് മടക്കി കൊണ്ടുവന്നാലേ നേരത്തെ നിശ്ചയിച്ചത് പോലെ ഡിസംബര്‍ 5 നകം സത്യപ്രതിജ്ഞ നടക്കൂ. അതേസമയം ദേവേന്ദ്ര ഫഡ് നാവിസിന് പകരമായി തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോല്‍ തള്ളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്