സൗജന്യ ഭക്ഷണവുമായി  എര്‍ത്ത് കഫേ

APRIL 17, 2021, 3:29 PM

മുംബൈ : ഇന്ത്യയിൽ  കോവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗജന്യ ഭക്ഷണവുമായി  എര്‍ത്ത് കഫേ എന്ന വെജിറ്റേറിയന്‍ റസ്റ്റോറന്റ്. മഹാരാഷ്ട്രയില്‍ പലയിടത്തും പ്രാദേശികമായ ലോക്ക് ഡൗണുകളും കര്‍ഫ്യൂകളുമെല്ലാം വീണ്ടും നിലവില്‍ വന്നതോടെയാണ് കോവിഡ്-19 ല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യ ഭക്ഷണവുമായി ഹോട്ടല്‍ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച മുതലാണ് സൗജന്യമായി ഭക്ഷണം നല്‍കുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. വെജിറ്റബിള്‍ റൈസും പുലാവുമടങ്ങിയ ഭക്ഷണം ആവശ്യക്കാരായ 150 ഓളം പേര്‍ക്ക് നല്‍കി വരുന്നു. സാനിറ്റൈസ് ചെയ്ത് ആരോഗ്യകരമായ ഭക്ഷണമാണ് തയ്യാറാക്കുന്നത്.ജോലി നഷ്ടപ്പെട്ടവര്‍, കുടിയേറ്റ തൊഴിലാളികള്‍, ഇവരുടെ കുട്ടികള്‍ എന്നിവര്‍ക്ക് ഇത് പ്രയോജനപ്പെടുന്നു, ഹോട്ടല്‍ ഉടമയായ ഖത്വാനി പറഞ്ഞു.

കഴിഞ്ഞദിവസം ഗുജറാത്തിലെ വഡോദരയിലും കോവിഡ്-19 രോഗികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാനായി ഷുഭായി ശാ എന്നൊരാള്‍ മുന്നിട്ടിറങ്ങിയതും വാര്‍ത്തയായിരുന്നു.കോവിഡ്-19 രോഗിക്കും കുടുംബത്തിനും സൗജന്യമായി ഭക്ഷണം എത്തിച്ച്‌ നല്‍കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചത്. മനുഷിത്വപരമായ നീക്കങ്ങളിലൂടെ മോശം സമയത്തെ ഒന്നിച്ച്‌ അതിജീവിക്കാന്‍ നാം തയ്യാറെടുക്കണം എന്നും ഷുഭായി ഷാ പറഞ്ഞു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam