കോവിഡ് വാക്‌സിന്റെ പേരില്‍ രാഷ്ട്രീയം കളിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

JULY 24, 2021, 10:06 AM

കോവിഡ് വാക്‌സിന്റെ പേരില്‍ രാഷ്ട്രീയം കളിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രിമന്‍സുഖ് മംഡാവ്യ. വെള്ളിയാഴ്ച ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.കോവിഡിന്റെയും വാക്സിനേഷന്റെയും കാര്യത്തില്‍ രാഷ്ട്രീയമില്ല. ഇക്കാര്യം പ്രധാനമന്ത്രി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇരുപതു വട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കൊറോണ വാക്‌സിനേഷനായി 9,725.15 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 135 കോടി ഡോസ് വാക്‌സിന്‍ ഓഗസ്‌റ്റോടെ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ വൈറസിനെ രാജ്യത്ത് നിന്നും തുടച്ചു നീക്കാന്‍ എല്ലാ പൗരന്മാരും സ്വയം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam