ചാ​ണ​ക​വും മൂ​ത്ര​വും കോ​വി​ഡിനെ പ്രതിരോധിക്കില്ല 

MAY 11, 2021, 5:12 PM

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ത​ള്ളി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). വ്യ​ക്ത​മാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന് ഐ​എം​എ ദേ​ശീ​യ പ്ര​സി​ഡ​ൻറ് ഡോ. ​ജെ. ജ​യ​ലാ​ൽ പ​റ​ഞ്ഞു.

ഗു​ജ​റാ​ത്തി​ൽ ചി​ല ആ​ളു​ക​ൾ പ​ശു അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി ചാ​ണ​ക​വും ഗോ​മൂ​ത്ര​വും ദേ​ഹ​ത്ത് തേ​ച്ച്‌ പി​ടി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ചാ​ണ​ക​വും ഗോ​മൂ​ത്ര​വും കോ​വി​ഡ് വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ വി​ശ്വ​സി​ച്ചി​രി​ക്കു​ന്ന​ത്.ഗോ​മൂ​ത്രം കു​ടി​ച്ചാ​ൽ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​മെ​ന്ന് യു​പി​യി​ലെ ബി​ജെ​പി എം​എ​ൽ​എ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​ദ്ദേ​ഹം ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന വീ​ഡി​യോ​യും പു​റ​ത്തു​വി​ട്ടി​രു​ന്നു.

ചാണകത്തിന് കോവിഡിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ചാണകം ഉപയോഗിക്കുന്നത് മറ്റ് രോഗങ്ങൾ വരാൻ ഇടയാക്കുമെന്നും അവർ പറയുന്നു. വാർത്താ ഏജൻസി റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.രാജ്യത്ത് കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലും ആശുപത്രികളിൽ കിടക്കകളില്ല.

vachakam
vachakam
vachakam

ചികിത്സയ്ക്ക് ഓക്സിജനോ മരുന്നോ ലഭിക്കാതെ മനുഷ്യർ തെരുവിൽ മരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനിടയിൽ അന്ധവിശ്വാസങ്ങളുടെയും ശാസ്ത്രീയമായ അറിവില്ലായ്മയുടെയും ഫലമായി ചില പ്രദേശങ്ങളിൽ ജനങ്ങൾ ചാണകവും പശുമൂത്രവും ഉപയോഗിച്ച് ചികിത്സ നടത്തുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്.

 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam