വിവേകിന്റെ മരണത്തിന് കാരണം കൊറോണ വാക്‌സിനല്ല: വിശദീകരിച്ച് ഡോക്ടർമാർ

APRIL 17, 2021, 5:10 PM

നടൻ വിവേകിന് ഹൃദയാഘാതം ഉണ്ടായതിന് കാരണം കൊറോണ വാക്‌സിൻ സ്വീകരിച്ചതിനാലല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച എസ്‌ഐഎംഎസ് ആശുപത്രിയിലെ ഡോക്ടർമാർ. വിവേകിന് കടുത്ത ഹൃദയാഘാതമാണ് ഉണ്ടായതെന്നും ഇടത്തെ ധമനിയിൽ നൂറ് ശതമാനം ബ്ലഡ്‌ക്ലോട്ട് ഉണ്ടായിരുന്നതായും ആശുപത്രിയിലെ വൈസ് പ്രസിഡന്റ് ഡോ. രാജു ശിവസ്വാമി പറഞ്ഞു.

 

വിവേകിന് ഉണ്ടായത് വെൻട്രിക്യൂലാർ ഫൈബ്രിലേഷൻ എന്ന ഇനത്തിൽപ്പെട്ട ഹൃദയാഘാതമാണ്. തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ കുറയ്ക്കുകയാണ് ഇതിലൂടെ സംഭവിക്കുന്നതെന്നും ഡോക്ടർ വിശദീകരിച്ചു. വിവേകിന് ആദ്യാമായാണ് ഹൃദയാഘാതം ഉണ്ടാവുന്നത്. എന്നാൽ അത് കടുത്തതായിരുന്നുവെന്നും ആൻജിയോഗ്രമും ആൻജിയോപ്ലാസ്റ്റിയും ചെയ്തുവെന്നും ഡോക്ടർ അറിയിച്ചു.

vachakam
vachakam
vachakam

ഇന്നലെ രാവിലെയോടെയാണ് സിനിമാ സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. 59കാരനായ വിവേക് കഴിഞ്ഞ ദിവസം കൊറോണ വാക്‌സിൻ സ്വീകരിച്ചിരുന്നു. ഇതോടെ മരണ കാരണം വാക്‌സിൻ സ്വീകരിച്ചതിനാലാണെന്ന അഭ്യൂഹങ്ങളും വ്യാപിച്ചിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ഡോക്ടർമാർ എത്തിയത്. വാക്‌സിൻ സ്വീകരിച്ചതിനാലല്ല ഹൃദയാഘാതമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam