സ്‌ക്വിഡ് ഗെയിമിന്റെ പകര്‍പ്പ് വിതരണം ചെയ്തു; ഉത്തരകൊറിയയില്‍ ഒരാള്‍ക്ക് വധശിക്ഷ

NOVEMBER 25, 2021, 12:57 PM

പ്യോങ്യാങ്: ടി.വി സീരിസായ സ്‌ക്വിഡ് ഗെയിമിന്റെ പകര്‍പ്പ് രാജ്യത്ത് വിതരണം ചെയ്തതിന് ഉത്തര കൊറിയയില്‍ ഒരാള്‍ക്ക് വധശിക്ഷ. അനധികൃതമായി സ്‌ക്വിഡ് ഗെയിം സീരീസ് കണ്ടതിന് ഏഴ് വിദ്യാര്‍ഥികളെയും ശിക്ഷിച്ചു. ഒരു വിദ്യാര്‍ഥിയെ ജീവപര്യന്തം തടവിനും ആറുപേരെ അഞ്ച് വര്‍ഷത്തെ തടവിനുമാണ് ശിക്ഷിച്ചത്. 

കൂടാതെ സംഭവത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് സ്‌കൂളിലെ അധ്യാപകരെയും അഡ്മിനിസ്ട്രേറ്റര്‍മാരെയും പുറത്താക്കി. ഇവരെ ശിക്ഷാനടപടിയുടെ ഭാഗമായി ഖനികളിലെ ജോലിക്കയച്ചു. ചൈനയില്‍ നിന്ന് സ്‌ക്വിഡ് ഗെയിമിന്റെ പകര്‍പ്പ് വാങ്ങി ഉത്തരകൊറിയയില്‍ എത്തിച്ച് വിതരണം ചെയ്തതിനാണ് മുഖ്യപ്രതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയാകും ശിക്ഷ നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ സീരിസിന്റെ പകര്‍പ്പുകള്‍ യു.എസ്.ബി ഡ്രൈവുകളിലാക്കി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥി മുഖ്യപ്രതിയില്‍ നിന്ന് സ്‌ക്വിഡ് ഗെയിമിന്റെ പകര്‍പ്പ് യു.എസ്.ബി ഡ്രൈവിലാക്കി വാങ്ങിയത്. ഈ വിദ്യാര്‍ഥി ക്ലാസലിരുന്ന് സുഹൃത്തിനൊപ്പം സീരിസ് കാണുകയായിരുന്നു. ഈ സുഹൃത്താണ് പിന്നീട് മറ്റുവിദ്യാര്‍ഥികളിലേക്ക് യു.എസ്.ബി ഡ്രൈവ് എത്തിച്ചത്. ഇതേക്കുറിച്ച് അധികൃതര്‍ക്ക് സൂചന ലഭിച്ചതോടെ വിദ്യാര്‍ഥികളെ കൈയോടെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്. 

vachakam
vachakam
vachakam

കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ഉത്തരകൊറിയയുടെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് വിദേശരാജ്യത്തു നിന്ന് സ്‌ക്വിഡ് ഗെയിം സീരിസ് രാജ്യത്തേക്ക് എത്തിച്ചതെന്നും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. സ്‌ക്വിഡ് ഗെയിം സീരിസ് രാജ്യത്ത് എത്തിച്ച് വിതരണം ചെയ്തത് അതീവഗൗരവമേറിയ വിഷയമായാണ് സര്‍ക്കാര്‍ കാണുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ പ്രിന്‍സിപ്പല്‍, യൂത്ത് സെക്രട്ടറി, ഹോംറൂം ടീച്ചര്‍ എന്നിവരെ സെന്‍ട്രല്‍ കമ്മിറ്റി പുറത്താക്കി. വിദേശരാജ്യങ്ങളിലെ ഉള്ളടക്കങ്ങള്‍ നിറഞ്ഞ യു.എസ്.ബി ഡ്രൈവുകളും സി.ഡികളും കണ്ടെത്താന്‍ മാര്‍ക്കറ്റുകളില്‍ വ്യാപകമായ റെയ്ഡുകളും നടത്തുന്നുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam