ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്രാനുമതി നിഷേധിച്ചു; ഇന്‍ഡിഗോയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

MAY 28, 2022, 6:33 PM

ന്യൂഡല്‍ഹി: ഭിന്നശേഷിയുള്ള കുട്ടിയെ യാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്നതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) ഇന്‍ഡിഗോ എയര്‍ലൈന്‍സിനു പിഴ ചുമത്തിയത്. തീര്‍ത്തും മോശമായ രീതിയിലാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിയുള്ള കുട്ടിയെ കൈകാര്യം ചെയ്തതെന്നും ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായും ഡിജിസിഎ അറിയിച്ചു.

''നല്ല ക്ഷമയോടെ പെരുമാറിയിരുന്നെങ്കില്‍ കുട്ടിയുടെ അസ്വസ്ഥത മാറുകയും കുട്ടി ശാന്തനാവുകയും ചെയ്യുമായിരുന്നു. മാത്രമല്ല, യാത്രക്കാരെ വിമാനത്തില്‍ കയറുന്നതില്‍ നിന്ന് തടഞ്ഞ നടപടി ഒഴിവാക്കുകയും ചെയ്യാമായിരുന്നു.''  ഡിജിസിഎ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 

മെയ് ഏഴിന് റാഞ്ചി വിമാനത്താവളത്തില്‍ വച്ചാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചത്. കുട്ടി അസ്വസ്ഥനായതിനാല്‍ വിമാന യാത്ര അനുവദിക്കാനാകില്ലെന്നും മറ്റു യാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്നുമായിരുന്നു ഇന്‍ഡിഗോയുടെ നിലപാട്. കുടുംബവും മറ്റു യാത്രക്കാരും എതിര്‍ത്തപ്പോള്‍ കമ്പനിയുടെ പ്രതിനിധി ഇവരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. സഹയാത്രിക മനീഷ ഗുപ്തയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിവരം പുറം ലോകത്തെ അറിയിച്ചത്.

vachakam
vachakam
vachakam

സംഭവം വിവാദമായതോടെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിഷയത്തില്‍ ഇടപെട്ടിരുന്നു. ജീവനക്കാരില്‍ നിന്ന് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും വിമാനക്കമ്പനിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും വ്യക്തിപരമായിത്തന്നെ വിഷയത്തില്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉടന്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിസിഎ ഇന്‍ഡിഗോയോട് നിര്‍ദേശിക്കുകയും ചെയ്തു. 

ഇതിന് പിന്നാലെ ജീവനക്കാരുടെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ റോണോജോയ് ദത്ത രംഗത്തെത്തി. കുട്ടിക്കായി ഇലക്ട്രിക് വീല്‍ചെയര്‍ വാങ്ങി നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam