പ്രസിദ്ധമായ നെല്ലയ്യപ്പാർ ഗാന്ധിമതി അമ്മൻ ക്ഷേത്രത്തിലെ ആനക്ക് 12,000 രൂപയുടെ തുകൽ ചെരിപ്പുകൾ സമ്മാനിച്ച് ഭക്തർ. സന്ധി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ ആനക്കാണ് ഭക്തരുടെ ഈ സ്നേഹ സമ്മാനം. 2000 വർഷം പഴക്കമുള്ള നെല്ലയ്യപ്പാർ ഗാന്ധിമതി അമ്മൻ ക്ഷേത്രത്തിലെ ഗാന്ധിമതി എന്ന ആനക്കാണ് ഭക്തര്‍ ചെരിപ്പുകള്‍ നല്‍കിയത്.
പതിമൂന്നാം വയസിൽ ക്ഷേത്രത്തിലെത്തിയതാണ് ഗാന്ധിമതി ആന. ഇപ്പോള്‍ അവള്‍ക്ക് 52 വയസാണ് പ്രായം. 2017 ൽ ആനയെ പരിശോധിച്ച മെഡിക്കൽ സംഘം ആനക്ക് 300 കിലോഗ്രാമിലധികം ഭാരമുള്ളതായി കണ്ടെത്തി. ഗാന്ധിമതിയുടെ പ്രായത്തിന് അനുയോജ്യമായിരുന്നില്ല അന്നത്തെ ഭാരം.അതിനാല്‍ ആനയുടെ ഭാരം കുറക്കണമെന്ന് മെഡിക്കല്‍ സംഘം നിര്‍ദേശിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ദിവസവും ഏകദേശം 5 കിലോമീറ്റർ ആനയെ നടത്താന്‍ തുടങ്ങി. 6 മാസത്തിനുള്ളില്‍ ഗാന്ധിമതി 150 കിലോ ഭാരം കുറഞ്ഞു. എന്നാല്‍ പതിവായുള്ള നടത്തം ആനക്ക് കാൽമുട്ട് വേദനയും സന്ധിവേദനയും ഉണ്ടാകാന്‍ കാരണമായി. കാല്‍മുട്ട് വേദനക്ക് ശമനം കിട്ടാനാണ് ഭക്തർ 12,000 വിലമതിക്കുന്ന ചെരിപ്പുകൾ ഗാന്ധിമതിക്ക് സമ്മാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്