ഇൻസ്റ്റാഗ്രാമിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ്‌ ചെയ്ത് അപ്രത്യക്ഷനായ റാപ്പറെ കയ്യോടെ പൊക്കി  പൊലീസ്

JUNE 10, 2021, 1:12 PM

ന്യൂ ഡൽഹി: സാമൂഹിക മാധ്യമത്തിലൂടെ ആത്മഹത്യ കുറിപ്പ് പോസ്റ്റ്‌ ചെയ്ത ശേഷം കാണാതായ റാപ്പറെ ഡൽഹി പൊലീസ് കണ്ടെത്തി.ഡൽഹി സ്വദേശിയായ പ്രശസ്ത റാപ്പർ ആദിത്യ തിവാരിയെ മധ്യപ്രദേശിലെ ജബൽപൂരിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.

കഴിഞ്ഞ  ദിവസമാണ് തന്റെ മകനെ കാണാനില്ലെന്ന് ആദിത്യ തിവാരിയുടെ അമ്മ ദീപ പോലീസിൽ പരാതിപ്പെട്ടത്.മകൻ ഇൻസ്റ്റാഗ്രാമിലൂടെ ആത്മഹത്യ കുറിപ്പ് പോസ്റ്റ്‌ ചെയ്തിരുന്നതായും പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അതിന് കഴിഞ്ഞില്ലെന്നും ഇവർ പൊലീസിനെ അറിയിച്ചു.

ദീപ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസിന് ആദിത്യ  മധ്യപ്രദേശിലുള്ള സുഹൃത്തിന്റെ വീട്ടിലുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു.തുടർന്ന് ജബൽപൂരിലേക്ക് ഒരു പോലീസ് സംഘത്തെ അയച്ചതായി ഡൽഹി സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അതുൽ കുമാർ താക്കൂർ അറിയിച്ചു.

vachakam
vachakam
vachakam

ജബൽപൂരിലെത്തിയ പൊലീസ് സംഘം ആദിത്യനെ ഉടൻ ഡൽഹിയിലേക്ക് കൊണ്ടുവരും.തുടർന്ന് ഇയാളെ ഡൽഹി പൊലീസ് വിശദമായി ചോദ്യം ചെയ്യും. ആത്മഹത്യ കുറിപ്പ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ്‌ ചെയ്യാനും തുടർന്ന് ഒളിവിൽ പോകാനും ഉണ്ടായ കാരണമായിരിക്കും പൊലീസ് പ്രധാനമായും ചോദിച്ചറിയുക.

English summary: Delhi Police found i Rapper Who Went Missing After Posting Suicide Note On Social Media


vachakam
vachakam
vachakam

 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam