ഡെല്‍ഹിയില്‍ വന്‍ ഭീകരാക്രണ പദ്ധതി തകര്‍ത്ത് പൊലീസ്, വെടിക്കോപ്പുകള്‍ പിടികൂടി, 6 പേര്‍ പിടിയില്‍

AUGUST 12, 2022, 5:14 PM

ന്യൂഡെല്‍ഹി: സ്വാതന്ത്ര്യ ദിനത്തിന് തൊട്ടുമുന്‍പ് ഡെല്‍ഹിയില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് പൊലീസ്. വെടിക്കോപ്പുകളും ആയുധങ്ങളും കടത്തുന്ന വന്‍ സിന്‍ഡിക്കേറ്റാണ് പൊലീസിന്റെ പിടിയിലായത്. രണ്ടായിരം തിരകള്‍ ഇവരില്‍ നിന്ന് പിടികൂടി. സംഭവത്തില്‍ ആറു പേര്‍ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു. രണ്ടു ബാഗുകളിലായാണ് വെടിയുണ്ടകള്‍ സൂക്ഷിച്ചിരുന്നതെന്ന് ഡെല്‍ഹി എസിപി വിക്രംജീത് സിംഗ് പറഞ്ഞു. 

റാഷിദ്, അജ്മല്‍ എന്നിവരുടെ പേരുകളാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. മീററ്റ് ജയിലില്‍ തടവില്‍ കഴിയുന്ന അനില്‍ എന്നയാളാണ് ആയുധ കടത്തിന്റെ സൂത്രധാരനെന്നാണ് സൂചന. ജോന്‍പൂരിലുള്ള സദ്ദാം എന്നയാള്‍ക്കായി ഉത്തരാഖണ്ഡിലെ ഫാക്ടറിയില്‍ നിന്ന് തിരകള്‍ ഓര്‍ഡര്‍ ചെയ്തത് ഇയാളാണ്. ഫാക്ടറിയുടെ ഉടമയും അറസ്റ്റിലായിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനത്തിലേക്ക് രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ആയുധക്കടത്ത് സംഘം വലയിലായിരിക്കുന്നത്. പ്രധാന ആഘോഷ പരിപാടികള്‍ നടക്കുന്ന രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്. ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് ആയുധക്കടത്ത് സംഘത്തെ കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam