പ്രതിഷേധ വേദിയാകാൻ ജന്തര്‍മന്ദർ; അനുമതി നൽകി ഡൽഹി സർക്കാർ 

JULY 22, 2021, 3:35 AM

ന്യൂ ഡൽഹി: ജന്തര്‍മന്ദറില്‍ പ്രതിഷേധ സമരം നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി നൽകി ഡൽഹി സർക്കാർ.കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി  പാലിച്ചുകൊണ്ട് കർഷകർക്ക് സമരം നടത്താമെന്നും എന്നാൽ മാർച്ച് നടത്താൻ പറ്റില്ലെന്നും ഡൽഹി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസും പറഞ്ഞിട്ടുണ്ട്.കര്‍ഷകര്‍ക്ക് മുന്നില്‍ ചില നിബന്ധനങ്ങള്‍ വച്ചിട്ടുണ്ട്. രേഖാമൂലം അനുമതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതികൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധ സമരം ഇപ്പോൾ എട്ട് മാസം പിന്നിട്ടിരിക്കുകയാണ്.ഈ സാഹചര്യത്തിൽ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുവാനാണ് സംഘടനകൾ ആദ്യം തീരുമാനിച്ചത്.എന്നാൽ പൊലീസിന്റെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് ഇവ പിന്നീട് ജന്തര്‍മന്ദിറിലേക്ക് മാറ്റുകയായിരുന്നു.

vachakam
vachakam
vachakam

ഈ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ ജാഗ്രതയാണ് നിലവിൽ പുലർത്തുന്നത്.ഡൽഹി അതിർത്തികളിലും പാ‍ർലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷമുണ്ടായത് കണക്കിലെടുത്ത് അട്ടിമറി തടയാൻ കിസാൻ സംയുക്ത മോർച്ചയും മുൻകരുതലിലാണ്.നാളെ പൊലീസ് എസ്‌കോര്‍ട്ടും ദേശീയ പാതയിലടക്കം ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ നടത്തും.പ്രതിഷേധ ആസ്ഥാനമായ സിംഗുവില്‍ 2000 പൊലീസ് ഉദ്യോഗസ്ഥരും അര്‍ധ സൈനിക ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 

English summary: Delhi government gave approval for farmers protest at Jandarmandir

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam