ഒടുവിൽ ജാമ്യം 

APRIL 17, 2021, 1:16 PM

ന്യൂ ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവിന് ജാമ്യം  ലഭിച്ചു.ഡൽഹി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

പാസ്പോർട്ട് കെട്ടിവെക്കണമെന്നും മൊബൈൽ സ്വിച്ച് ചെയ്യരുതെന്നും ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.ഇതിന് പുറമെ അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മുന്‍ക്കൂട്ടി അറിയിക്കാതെ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദീപിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന വ്യക്തമായ വിവരങ്ങൾ നൽകുന്നവർക്ക്  ഡൽഹി പോലീസ് ഒരു ലക്ഷം രൂപ പാരിദോഷികം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്  ചണ്ഡിഗഡിനടുത്തുള്ള സിറക്പൂരിൽ നിന്ന് സിദ്ധുവിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചത്.

vachakam
vachakam
vachakam

 72-ാമത് റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമഭേദഗതികളിൽ പ്രതിഷേധിക്കുന്ന കർഷകരുടെ നേതൃത്വത്തിൽ  ട്രാക്ടർ റാലി നടത്തപ്പെട്ടിരുന്നു.ഇതിന് ശേഷം ഡൽഹിയുടെ അന്തരീക്ഷം വരെ മാറിയ ഒരു കാഴ്ചയാണ് ഏവർക്കും കാണാൻ സാധിച്ചത്.പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഒരു വിഭാഗം കർഷകർ മുൻകൂട്ടി തീരുമാനിച്ച സമയത്തിന് മുമ്പായി നഗരത്തിലേക്ക് ട്രാക്ടർ റാലിയുമായി കടന്നതോടെയാണ് പ്രശ്നങ്ങളാരംഭിച്ചത്.

ഡൽഹിയിലുണ്ടായ സംഘർഷാവസ്ഥ പിന്നീട് ചെങ്കോട്ടയിലേക്ക് കടക്കുകയായിരുന്നു.ചെങ്കോട്ട സംഘര്‍ഷത്തിലെ മുഖ്യ സൂത്രധാരന്‍ ദീപ് സിദ്ധുവാണെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപിച്ചത്.തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് ദീപ് സിദ്ദു അറസ്റ്റിലായത്. 

English summary: Delhi court granted bail to Deep Sidhu who arrested in connection with Red fort violence 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam