ന്യൂഡെല്‍ഹി: തദ്ദേശീയമായി നിര്‍മിച്ച 13 ലിങ്്‌സ് യു2 ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റം വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡുമായി (ബെല്‍) കരാറൊപ്പിട്ടു. സമുദ്രത്തിലും കരയിലും അന്തരീക്ഷത്തിലും വച്ച് ടാര്‍ഗറ്റുകളെ തിരിച്ചറിയാനും മിസൈലുകളയച്ച് തകര്‍ക്കാനും കഴിവുള്ള സംവിധാനമാണിവ. നാവിക സേനയ്ക്ക് വേണ്ടിയാണ് പ്രതിരോധ വകുപ്പ് ലിങ്‌സ് വാങ്ങുന്നത്. 1700 കോടി രൂപയുടേതാണ് കരാര്‍.
പുതുതലമുറ തീരദേശ പട്രോള്‍ വെസലുകളിലാവും ഈ സംവിധാനം ഘടിപ്പിക്കുക. ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ്, ഗോവ ഷിപ്പ്ബില്‍ഡേഴ്‌സ് എന്നിവ ചേര്‍ന്നാണ് സിസ്റ്റം നിര്‍മിക്കുക. രണ്ട് പതിറ്റാണ്ടായി ലിങ്‌സിന്റെ പൂര്‍വ രൂപങ്ങള്‍ നാവിക സേന ഉപയോഗിച്ചു വരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്