വായ്പ തിരിച്ചടവില്‍ ബോധപൂര്‍വം വീഴ്ച; കോവിഡിനുശേഷം 62,000 കോടി രൂപയുടെ വര്‍ധന

NOVEMBER 25, 2021, 12:09 PM

ന്യൂഡല്‍ഹി: ബാങ്ക് വായ്പ തിരിച്ചടക്കുന്നതില്‍ ബോധപൂര്‍വം വീഴ്ചവരുത്തുന്നവരുടെ എണ്ണത്തില്‍ കോവിഡിനു ശേഷം പത്ത് ശതമാനം വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കോവിഡിനു ശേഷം 62,970 കോടി രൂപയുടെ റെക്കോഡ് വര്‍ധനവാണ് ഈയിനത്തിലുണ്ടായിട്ടുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

മൊത്തം കിട്ടാക്കടം 2019 ഡിസംബറിലെ 6.22 ലക്ഷം കോടി രൂപയില്‍നിന്ന് 2021 ജൂണിലെത്തിയപ്പോള്‍ 6.85 ലക്ഷം കോടിയായി. പണവും മറ്റ് ആസ്തികള്‍ ഉണ്ടായിട്ടും ബോധപൂര്‍വം ബാങ്ക് വായ്പ തിരിച്ചടക്കാത്തവരെയാണ് ഈ വിഭാഗത്തില്‍ പെടുത്തിയിട്ടുള്ളത്. ജൂണിലെ കണക്കു പ്രകാരം ഇത്തരത്തില്‍ 26,022 എണ്ണമാണുള്ളത്. 

പണം ലഭിക്കാനുള്ളവയില്‍ പൊതുമേഖല ബാങ്കുകളുടെ വിഹിതം 77.4ശതമാനമാണ്. ജൂണിലെ കണക്കു പ്രകാരം 5.3 ലക്ഷം കോടി രൂപയാണ് പൊതുമേഖല ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam