ഇന്ത്യയിൽ ആശങ്കപടർത്തി കൊവിഡ് വീണ്ടും രൂക്ഷമാകുന്നു; 16,103 പുതിയ കേസുകൾ 

JULY 3, 2022, 11:21 AM

ഇന്ത്യയിൽ ആശങ്കപടർത്തി കൊവിഡ് വീണ്ടും രൂക്ഷമാകുന്നു. 16,103 പുതിയ കേസുകളാണ് രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 4,34,86, 326 ആയി ഉയർന്നു എന്നാണ് പുറത്തു വരുന്ന കണക്കുകൾ .

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് സജീവ കൊവിഡ് കേസുകളുടെ കണക്ക് ഒരു ലക്ഷം കടന്നിരിക്കുകയാണ്. 1,11,711 ആക്ടീവ് കേസുകളാണ് റിപ്പോ‌‌ർട്ട് ചെയ്തത്. 31 കൊവിഡ് മരണങ്ങൾക്കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണങ്ങൾ 5,24,199 ആയി. മരണനിരക്ക് 1.21 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.27 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.81 ശതമാനവുമാണ്.

4,28,65,519 പേർ രോഗമുക്തി നേടി. 98.54 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം, 197.95 കോടി കൊവിഡ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam