കൊറോണ  വാക്സിൻ സംഭരിക്കാനും വിതരണം ചെയ്യാനുമായി മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കാൻ കേന്ദ്രസർക്കാർ

NOVEMBER 21, 2020, 10:43 PM

ന്യൂഡൽഹി: കൊറോണ  വാക്സിൻ സംഭരിക്കാനും വിതരണം ചെയ്യാനുമായി മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കാൻ കേന്ദ്രസർക്കാർ. കൊറോണ വാക്സിൻ സംഭരണം, വിതരണം, ആളുകളിലേക്ക് എത്തിക്കൽ മുതൽ സൂക്ഷിച്ചുവയ്ക്കുന്നത് വരെയുള്ള വിവരങ്ങൾ ഈ ആപ്ലിക്കേഷൻ വഴിയാകും ഏകോപിപ്പിക്കുക.കൊവിൻ എന്നാകും ഈ ആപ്ലിക്കേഷന്‍റെ പേര്. വാക്സിൻ ആദ്യം നൽകുന്നവർക്ക് ഇത് വഴി നോട്ടിഫിക്കേഷൻ നൽകാനും സംവിധാനമുണ്ട്.

കൃത്യമായി അടിത്തട്ടിലേക്ക് എത്തി വാക്സിൻ വിതരണം കാര്യക്ഷമമാക്കാനും എല്ലാ ആളുകളിലേക്കും എത്താനും ഈ ആപ്ലിക്കേഷൻ വഴി കഴിയുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്. എത്ര പേർക്ക്, എവിടെയൊക്കെ വച്ച്, ഏതെല്ലാം രീതിയിൽ വാക്സിൻ നൽകിയെന്ന കാര്യം കൃത്യമായി തത്സമയം ഈ ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ചെയ്യപ്പെടും.

മുൻഗണനാക്രമത്തിൽ ആർക്കെല്ലാം വാക്സിൻ നൽകണമെന്നും, എപ്പോഴാണ് അവർക്ക് വാക്സിൻ നൽകേണ്ടതെന്ന സമയക്രമവും, ഇതിന് ആര് മേൽനോട്ടം വഹിക്കുമെന്നും ഈ ആപ്ലിക്കേഷനിലുണ്ടാകും.സംസ്ഥാനങ്ങളിൽ നിന്ന് വിവരം ശേഖരിക്കുന്നതിനൊപ്പം, കേന്ദ്ര ആരോഗ്യമന്ത്രാലയവുംഐസിഎംആറും, ആയുഷ്മാൻ ഭാരത് പദ്ധതിയുമെല്ലാം ഒപ്പം ചേ‍ർന്നാകും ഈ ആപ്ലിക്കേഷന്‍റെ പ്രവർത്തനം.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS