ഡല്‍ഹി: ടിഎംസിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസിന് ബിഗ് ബോസ് മനോഭാവമാണെന്നും അവരുടെ സംസ്ഥാനങ്ങളില്‍ ശക്തരായ പ്രാദേശിക പാര്‍ട്ടികളുടെ ഇടം മാനിക്കുന്നില്ലെന്നുമുള്ള ടിഎംസിയുടെ പ്രസ്താവനയോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പ്രതികരിച്ചു.
'മമത ബാനര്‍ജിയെ സൃഷ്ടിച്ചത് കോണ്‍ഗ്രസാണ്. മമത സൃഷ്ടിച്ച തൃണമൂല്‍ കോണ്‍ഗ്രസ് കള്ളന്മാരുടെ പാര്‍ട്ടിയായി മാറി. അവരുടെ സൃഷ്ടി വിഷലിപ്തമായിരിക്കുന്നു. ഇത്തരം വിഷയങ്ങള്‍ അവര്‍ പറയുന്നുവോ? അവരെ സൃഷ്ടിച്ചത് കോണ്‍ഗ്രസാണ്. ചരിത്രം മറക്കാനാകില്ല' അദ്ദേഹം പറഞ്ഞു.
മമതാ ബാനര്‍ജിയെ അധീര്‍ രഞ്ജന്‍ വഞ്ചക എന്ന് വിളിക്കുകയും ചെയ്തു. 'കോണ്‍ഗ്രസിന്റെ കാരുണ്യത്തിലാണ് മമത ബാനര്‍ജി മന്ത്രിയായത്. ചരിത്രം നിഷേധിക്കുന്നവര്‍ വഞ്ചകന്മാരാണ്, മമതാ ബാനര്‍ജി ഒരു വഞ്ചകയാണ്' അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
വെള്ളിയാഴ്ച, തൃണമൂല്‍ കോണ്‍ഗ്രസ്, അവരുടെ ആഭ്യന്തര യോഗത്തിന് ശേഷം, 2024ലെ തിരഞ്ഞെടുപ്പിനുള്ള നിലപാട് പ്രഖ്യാപിക്കുകയും തങ്ങള്‍ ഒറ്റയ്ക്ക് മുന്നോട്ട് പോകുമെന്നും, മമത ബാനര്‍ജി സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുടെ നേതാക്കളെ കാണുമെന്നും പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന്റെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍, പ്രതിപക്ഷത്തിന്റെ 'ബിഗ് ബോസ്' തങ്ങളാണെന്ന് കോണ്‍ഗ്രസ് കരുതാന്‍ പാടില്ലെന്ന് ടിഎംസി വ്യക്തമാക്കി. 'മാര്‍ച്ച് 13ന് കോണ്‍ഗ്രസിന്റെ പ്രതിപക്ഷ യോഗം നടന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായാണ് ഞാന്‍ ഹാജരായത്. പ്രതിപക്ഷത്തിന്റെ ബിഗ് ബോസ് തങ്ങളാണെന്ന് കോണ്‍ഗ്രസിന് തോന്നരുത്. രാഹുല്‍ പ്രതിപക്ഷമാണെന്ന് കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതുകൊണ്ട് മോദിക്ക് ജയിക്കാന്‍ എളുപ്പവുമാണ്.' മുതിര്‍ന്ന തൃണമൂല്‍ എംപി സുദീപ് ബന്ദ്യോപാധ്യായ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്