പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കുമെതിരെ ഗുജറാത്ത് കോണ്‍ഗ്രസ് ( തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയേക്കുമെന്ന് സൂചന.
രണ്ടാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ ഇരുവരും പദയാത്ര നടത്തിയതിനെ ചോദ്യം ചെയ്താണ് പരാതി നല്‍കാനൊരുങ്ങുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് എംപിക്കൊപ്പം പ്രചാരണം നടത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അഹമ്മദാബാദിലെ വിവിധ പോളിംഗ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി അഹമ്മദാബാദിലെ റാണിപ്പിലെ നിഷാന്‍ പബ്ലിക് സ്കൂളിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി അഭിനന്ദിച്ചു'ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ ജനാധിപത്യത്തിന്റെ ഉത്സവം ജനങ്ങള്‍ അതിഗംഭീരമായി ആഘോഷിച്ചു.
രാജ്യത്തെ ജനങ്ങളോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനേയും ഞാന്‍ അഭിനന്ദിക്കുന്നു' പ്രധാനമന്ത്രി പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്