രാജ്യസഭാ ദ്വിവത്സര തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ഇന്ന് കോണ്‍ഗ്രസ് തീരുമാനിക്കും. ലണ്ടനില്‍ കഴിയുന്ന മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വീഡിയോ കോ്ണ്ഫറന്സ് വഴിയാണ് കൂടിക്കാഴ്ച. രാജസ്ഥാനില്‍ നിന്നും ഛത്തീസ്ഗഡില്‍ നിന്നും എട്ട് രാജ്യസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ പി ചിദംബരം, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, വിവേക് തന്‍ഖ, അജയ് മാക്കന്, രാജീവ് ശുക്ല, മുകുള്‍ വാസ്നിക്, പ്രമോദ് തിവാരി എന്നിവരുമായി ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്.
രാജസ്ഥാനിലെ ഉദയ്പൂരില്‍ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ജനറലിന്റെ സാന്നിധ്യത്തിലാണ് യോഗം. ലണ്ടനിലുള്ള മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം. രാജസ്ഥാനില്‍ മൂന്ന് രാജ്യസഭാ സീറ്റുകളില്‍ മത്സരിക്കാന്‍ ആണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഛത്തീസ്ഗഢില്‍ രാജ്യസഭയിലേക്ക് രണ്ട് സീറ്റുകള്‍ നേടാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ സീറ്റും പാര്‍ട്ടി പ്രതീക്ഷിക്കുന്നു.
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന ജാര്‍ഖണ്ഡില്‍ നിന്ന് ഒരു സീറ്റും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ജെഎംഎം തലവനും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന് റാഞ്ചിയില്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ കോണ്‍ഗ്രസ് രാജ്യസഭാ നോമിനികളെ അന്തിമമാക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ കാലാവധി അവസാനിക്കുന്ന മുതിര്‍ന്ന നേതാവ് പി ചിദംബരത്തിന്റെ പേരും പരിഗണനയിലാണ്. തമിഴ്നാട്ടില്‍ നിന്ന് സഖ്യകക്ഷിയായ ഡിഎംകെയുടെ പിന്തുണ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അതേസമയം രാഹുല്‍ ഗാന്ധി ടീമിലെ അജയ് മാക്കന്, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയ നേതാക്കളുടെ പേരുകളും പരിഗണനയിലാണ്.