'പരസ്പരം ദുഷ്പ്രചരണം നടത്തരുത്'; അദ്ധ്യക്ഷ തെരഞ്ഞടുപ്പിനുളള മാർ​ഗനിർദേശങ്ങൾ ഇവയൊക്കെ 

OCTOBER 3, 2022, 4:44 AM

ന്യൂഡൽഹി: അദ്ധ്യക്ഷ തെരഞ്ഞടുപ്പിനുളള മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി കോൺ​ഗ്രസ്. ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ പ്രചരണത്തിനിറങ്ങരുത്. ആർക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രചരണം നടത്തരുത്.

പ്രചരണം നടത്താൻ താത്പര്യമുളള ഉന്നത സ്ഥാനത്തിരിക്കുന്നവർ പദവി രാജിവെക്കണമെന്നും മാർ​ഗ നിർദേശത്തിൽ പറയുന്നു. പിസിസി അദ്ധ്യക്ഷൻമാർ യോ​ഗം വിളിക്കരുത്.

ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും വോട്ടർമാരെ കൂട്ടമായി കൊണ്ടുവരുന്നതിനും വിലക്കേർപ്പെടുത്തി. കോൺ​ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിയാണ് മാർ​ഗനിർദേശം പുറത്തിറക്കിയത്.

vachakam
vachakam
vachakam

 'ശശി തരൂര്‍ ഉന്നത ജാതിക്കാരന്‍'; അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെയെ പിന്തുണച്ച്‌ ഗെഹ്ലോട്ട്

സ്ഥാനാർത്ഥികളായ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർ​ഗെയ്ക്കും ശശി തരൂർ എംപിക്കും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും മാർ​ഗ നിർദേശത്തിൽ പറയുന്നു.

സ്ഥാനാർത്ഥികൾക്ക് വോട്ടർമാരായ പിസിസി പ്രതിനിധികളുമായി കൂടിക്കാഴ്ച്ചക്ക് സൗകര്യമൊരുക്കണം. മാർ​ഗനിർദേശങ്ങളിൽ വീഴ്ച വരുത്തിയാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കും

vachakam
vachakam
vachakam

പരസ്പരം ദുഷ്പ്രചരണം നടത്തുന്നത് തടയാൻ ജാ​ഗ്രത പുലർത്തണം. ഇത്തരം നടപടികൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നും മാർ​ഗ നിർദേശത്തിൽ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam